ചന്ദനക്കടത്ത്‌; കാസര്‍കോട്ടെ വനപാലകര്‍ മറയൂരിലേയ്‌ക്ക്‌

0
35


കാസര്‍കോട്‌: ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന തടികള്‍ കാറില്‍ കടത്തുന്നതിനിടയില്‍ അറസ്റ്റിലായ കാസര്‍കോട്‌ സ്വദേശികളെ ചോദ്യം ചെയ്യാനായി കാസര്‍കോട്ടെ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ മറയൂരിലേയ്‌ക്ക്‌. നായന്മാര്‍മൂലയിലെ ഇബ്രാഹിം മസൂദി (28)നെയും സുഹൃത്തുക്കളായ മുഹമ്മദ്‌ അലി, എന്‍ എം ആഷിഖ്‌ എന്നിവരെയുമാണ്‌ മറയൂരില്‍ വനംവകുപ്പ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തത്‌. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഫോറസ്റ്റ്‌ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നായന്മാര്‍മൂലയിലെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ 18 കിലോ ചന്ദന മുട്ടികള്‍ പിടികൂടിയിരുന്നു. കാസര്‍കോട്‌ ഫോറസ്റ്റ്‌ അധികൃതര്‍ മറയൂരിലെത്തി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY