ബൈക്കില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ മദ്യം പിടികൂടി

0
68


കുമ്പള: ബൈക്കില്‍ രഹസ്യ അറ ഉണ്ടാക്കി കടത്തുകയായിരുന്ന മദ്യം പിടികൂടി. ഓടി രക്ഷപ്പെട്ട യാത്രക്കാരനായ ആര്‍.ഡി നഗറിലെ ഹരീഷ (37)യ്‌ക്കെതിരെ കേസെടുത്തതായി കാസര്‍കോട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രവീണ്‍, പ്രിവന്റീസ്‌ ഓഫീസര്‍ പി.ബി.അബ്‌ദുള്ള എന്നിവര്‍ അറിയിച്ചു. ഇന്നലെ രാത്രി ആര്‍.ഡി നഗറിലാണ്‌ സംഭവം. ബൈക്കു തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ഹരീഷ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു എക്‌സൈസ്‌ സംഘം പറഞ്ഞു. ബൈക്കി ല്‍ നടത്തിയ പരിശോധനയിലാണ്‌ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റര്‍ ഗോവന്‍ വിദേശ മദ്യം കണ്ടെടുത്തതെന്നു എക്‌സൈസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY