മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം: യുവതി അറസ്റ്റില്‍

0
40

കാസര്‍കോട്‌: മുഖ്യമന്ത്രിക്കെതിരെ മോശമായ ഭാഷയില്‍ മുദ്രാവാക്യം വിളിച്ചതടക്കം മൂന്നു കേസുകളില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌, ജെ പി നഗറിനെ രാജശ്രീ (25)യെയാണ്‌ എസ്‌ ഐ അജിത്ത്‌ കുമാര്‍ അറസ്റ്റു ചെയ്‌തത്‌. ശബരിമലയുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താല്‍ ദിവസമാണ്‌ കേസിനാസ്‌പദമായ സംഭവം.പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ റോഡ്‌ തടസ്സപ്പെടുത്തല്‍ എന്നിവയ്‌ക്കും രാജശ്രീക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY