പുല്ലു കയറ്റിയ ലോറിക്ക്‌ തീപിടിച്ചു

0
21

സീതാംഗോളി: പാറമുളി കയറ്റിപ്പോവുകയായിരുന്ന ലോറിക്ക്‌ തീ പിടിച്ചു. പുല്ലും ലോറിയുടെ ഒരു ഭാഗം കത്തിനശിച്ചു. കാസര്‍കോട്‌ നിന്ന്‌ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ മൂന്ന്‌ യൂണിറ്റ്‌ ഫയര്‍ ഫോഴ്‌സെത്തിയാണ്‌ തീയണച്ചത്‌. ഇന്നലെ രാത്രി പുത്തിഗെ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപത്താണ്‌ സംഭവം. പെര്‍ളയിലെ ശിവശങ്കര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറിക്കാണ്‌ തീപ്പിടിച്ചത്‌. പാറപ്പുല്ല്‌ കയറ്റിപ്പോവുകയായിരുന്നു ലോറി. അപകടകാരണം വ്യക്തമായിട്ടില്ല.

NO COMMENTS

LEAVE A REPLY