ബെല്‍ത്തങ്ങാടിയിലും കുരങ്ങുപനി പടരുന്നു

0
19


മംഗ്‌ളൂരു: ഉത്തര കര്‍ണ്ണാടകയില്‍ നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ കുരങ്ങുപനി ദക്ഷിണ കര്‍ണ്ണാടകയിലേക്കും പടരുന്നു. കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടിയില്‍ 15 കുരങ്ങുകള്‍ ചത്തുവീണ നിലയില്‍ കാണപ്പെട്ടതോടെയാണ്‌ ഇത്തരമൊരു ഭീതി ഉണര്‍ന്നത്‌.
രണ്ടാഴ്‌ച മുമ്പ്‌ ഉത്തര കര്‍ണ്ണാടകയിലെ ഷിമോഗ, ഹൊസ നഗര്‍, ചിക്‌മംഗ്‌ളൂരു, സാഗര്‍ ഭാഗങ്ങളില്‍ നിന്നാണ്‌ രോഗം ആദ്യം സ്ഥിരീകരിച്ചത്‌. കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തതിനു പിന്നാലെ മനുഷ്യരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്ന്‌ മണിപ്പാല്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിലാണ്‌ കുരങ്ങുപനിയാണെന്നു സ്ഥിരീകരിച്ചത്‌. നിരവധിപേര്‍ ചികിത്സയിലാണ്‌. 19 പേരുടെ രക്തം പരിശോധനയ്‌ക്കു അയച്ചിട്ടുണ്ട്‌. ഇവര്‍ നിരീക്ഷണത്തിലാണ്‌. ബെല്‍ത്തങ്ങാടിയിലും രോഗം പടരുന്നതു മലയാളികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ്‌ ബെല്‍ത്തങ്ങാടി.

NO COMMENTS

LEAVE A REPLY