വീട്ടുജോലിക്കാരിയെ കാണാതായി

0
20


കാഞ്ഞങ്ങാട്‌:മുന്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ പി കെ രാമന്റെ വീട്ടിലെ ജോലിക്കാരിയായ യുവതിയെ കാണാതായി. ഗുജറാത്ത്‌, അഹമ്മദാബാദ്‌, ഭഗത്‌പൂര്‍, ഗഡ്‌മോദിയ സ്വദേശിനിയായ ജ്യോതി എന്ന നിഹാരിക(20)യെയാണ്‌ കാണാതായത്‌. കഴിഞ്ഞ ദിവസം പൂടങ്കല്ലിലെ ആശുപത്രിയിലേയ്‌ക്കു പോകുന്നുവെന്നു പറഞ്ഞാണ്‌ ജ്യോതി വീട്ടില്‍ നിന്നു ഇറങ്ങിയത്‌. പിന്നീട്‌ തിരിച്ചെത്തിയില്ലെന്നു പി കെ രാമന്‍ രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തുള്ള മകള്‍ ധന്യാരാമനാണ്‌ മാതാവിനെ സഹായിക്കുന്നതിനു നിഹാരികയെ വീട്ടിലെത്തിച്ചതെന്നു പരാതിയില്‍ പറഞ്ഞു. രാജപുരം പൊലീസ്‌ കേസെടുത്തു. അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY