`ഡോണ്‍’ നാട്ടിലെത്തിയത്‌ പത്തു ദിവസം മുമ്പ്‌; പിന്നാലെ ഡല്‍ഹി

0
18


കാസര്‍കോട്‌: ആര്‍.എസ്‌.എസ്‌ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ ചെമ്പിരിക്ക സ്വദേശി നാട്ടിലെത്തിയത്‌ പത്തു ദിവസം മുമ്പ്‌. ചെമ്പിരിക്കയിലെ സി.എം.മുഹ്‌ത്തസിമീ (39)നെയാണ്‌ കഴിഞ്ഞ ദിവസം കാസര്‍കോട്‌ പൊലീസിന്റെ സഹായത്തോടെ ഡല്‍ഹി പൊലീസും ഐ.ബി ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ അറസ്റ്റു ചെയ്‌തത്‌. ഫോണ്‍ ലൊക്കേഷന്‍ നോക്കി ചട്ടഞ്ചാലിലെ ഭാര്യാ വസതിയിലെത്തിയാണ്‌ അറസ്റ്റു ചെയ്‌തത്‌. പ്രതിയെ ഫസ്റ്റ്‌ ക്ലാസ്‌ കോടതിയില്‍ ഹാജരാക്കിയശേഷം ഡല്‍ഹിയിലേയ്‌ക്കു കൊണ്ടുപോയി.
ബേക്കല്‍ പൊലീസ്‌ സ്റ്റേഷനില്‍ മാത്രം, അറസ്റ്റിലായ മുഹ്‌ത്തസിമിനെതിരെ നാലു കേസുകളുണ്ട്‌. ഇതില്‍ മൂന്നെണ്ണത്തില്‍ ജാമ്യം നേടിയെങ്കിലും ഒരു കേസിലെ വാറന്റ്‌ തുടരുന്നു. ഇതിനിടയിലാണ്‌ നേപ്പാളില്‍ നിന്നു മുഹ്‌ത്തസീം നാട്ടിലെത്തിയത്‌. ഇയാളുടെ ഫോണില്‍ നിന്നു രണ്ടു വിദേശ രാജ്യങ്ങളിലേയ്‌ക്ക്‌ കോളുകള്‍ പോയിക്കൊണ്ടിരിക്കുന്നതായുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ ഐ.ബിയും റോയും അന്വേഷണം ഊര്‍ജ്ജിതമാക്കിയത്‌.അതീവ രഹസ്യമായിട്ടാണ്‌ ഇയാള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തിയത്‌. ജില്ലാ പൊലീസ്‌ ചീഫും മൂന്നോളം ഇന്റലിജന്‍സ്‌ ഓഫീസര്‍മാരും മാത്രമാണ്‌ ഡല്‍ഹിയില്‍ നിന്നും പൊലീസ്‌ സംഘം എത്തുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നത്‌. മറ്റുള്ളവര്‍ അറിഞ്ഞത്‌ പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷമാണ്‌.അറസ്റ്റിലായ മുഹ്‌ത്തസിം നേരത്തെ ബി ജെ പിയുടെ ന്യൂനപക്ഷ സെല്‍ ഭാരവാഹിയായിരുന്നു. പിന്നീട്‌ പുറത്താക്കപ്പെട്ടു. സംഘ്‌പരിവാറിന്റെ ദക്ഷിണേന്ത്യന്‍ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന വിവരത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ മുഹ്‌ത്തസിമിലേയ്‌ക്കു എത്തിയത്‌. വ്യാജ പാസ്‌പോര്‍ട്ട്‌ നിര്‍മ്മിച്ച കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ ഇയാളെന്നു പൊലീസ്‌ പറഞ്ഞു.`ഡോണ്‍’ അഥവാ അധോലോകനായകന്‍ എന്നാണ്‌ നാട്ടിലും പരിചയക്കാര്‍ക്കിടയിലും ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്‌. ഇയാളെ നേരത്തെ നിരവധി തവണ ഇന്റലിജന്‍സ്‌ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനു വിധേയനാക്കിയിട്ടുമുണ്ട്‌. അപ്പോഴൊക്കെ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ചോദ്യം ചെയ്യലില്‍ മുഹ്‌ത്തസിമീന്റെ ഇടപാടുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തുവരുമെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.
പൊലീസും

NO COMMENTS

LEAVE A REPLY