കലകള്‍ നശിച്ച സമൂഹത്തില്‍ കലാപമുണ്ടാകും: കവി പി കെ ഗോപി

0
16


കാസര്‍കോട്‌:കലകള്‍ നശിച്ച സമൂഹത്തില്‍ കലാപമുണ്ടാകുമെന്ന്‌ കവി പി കെ ഗോപി അഭിപ്രായപ്പെട്ടു.ജീവിതത്തെ പുതുക്കിപ്പണിയുന്ന കലകളും സാഹിത്യവും നഷ്ടപ്പെട്ടാല്‍ മനുഷ്യന്‍ സ്‌നേഹ സംസ്‌കൃതിയെ നിരാകരിക്കും.ധനം മാത്രം നയിക്കുന്ന ലോകത്തിന്റെ കൗശലങ്ങളില്‍ സ്‌ഫോടനാത്മകമായ സ്വാര്‍ത്ഥത അടക്കിഭരിക്കും- കാസര്‍കോട്‌ പബ്ലിക്‌ സര്‍വ്വന്റ്‌സ്‌ സഹകരണസംഘം ഏര്‍പ്പെടുത്തിയ പബ്ലിക്ക്‌ സര്‍വ്വന്റ്‌സ്‌ സാഹിത്യപുരസ്‌കാരം ചെറുകഥാകൃത്ത്‌ ഡോ കെ ആര്‍ അപര്‍ണ്ണയ്‌ക്ക്‌ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കലക്ടര്‍ ഡോ ഡി സജിത്‌ബാബു മുഖ്യാതിഥിയായിരുന്നു.ഭയചകിതമായ സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന്‌ കാസര്‍കോടിനെ മോചിപ്പിക്കണം.പകരം അവിടെ സര്‍ഗാത്മകതയുടെ പൂക്കളും വെളിച്ചവും പ്രസരിപ്പിക്കാന്‍ കലാകാരന്മാര്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.രാഘവന്‍ ബെള്ളിപ്പാടി പുസ്‌തകപരിചയം നടത്തി.കെ ജയചന്ദ്രന്‍,വി വി പ്രഭാകരന്‍,ബാലചന്ദ്രന്‍ കൊട്ടോടി, ഡോ കെ ആര്‍ അപര്‍ണ്ണ, കെ രാഘവന്‍, കെ വിനോദ്‌ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ ടി കെ രാജശേഖരന്‍ ആധ്യക്ഷം വഹിച്ചു.

NO COMMENTS

LEAVE A REPLY