യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

0
19


കാഞ്ഞങ്ങാട്‌: വെല്‍ഡിംഗ്‌ തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പെരിയ, മൊയോലത്തെ അംബുജാക്ഷ (44)നെയാണ്‌ കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്‌. ഭാര്യ ശ്രീജ നല്‍കിയ പരാതിപ്രകാരം ബേക്കല്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.സ്‌കൂട്ടറുമായാണ്‌ അംബുജാക്ഷന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്‌. പൊലീസ്‌ അന്വേഷണത്തില്‍ വണ്ടി കാഞ്ഞങ്ങാട്ടെ ഒരാള്‍ക്കായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY