പൊവ്വല്‍ കോട്ടയില്‍ തീപിടുത്തം

0
17

പൊവ്വല്‍:പൊവ്വല്‍ കോട്ടയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തം വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി. കോട്ടയ്‌ക്കകത്തെ ഒരു ഏക്കര്‍ സ്ഥലമാണ്‌ കത്തി നശിച്ചത്‌. കോട്ടയ്‌ക്കകത്തെ ദേവസ്ഥാനത്തേക്കു തീ പടരും മുമ്പേ കാസര്‍കോട്ടു നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ്‌ സംഘം തീയണച്ചു. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍, ലീഡിംഗ്‌ ഫയര്‍മാന്‍ സലിംകുമാര്‍ എന്നിവരാണ്‌ ഫയര്‍ ഫോഴ്‌സ്‌ സംഘത്തിലുണ്ടായിരുന്നത്‌. അതേ സമയം ഇതേ സ്ഥലത്ത്‌ കഴിഞ്ഞ വര്‍ഷവും തീപിടുത്തമുണ്ടായിരുന്നതായും സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും കോട്ടയിലെ ജീവനക്കാര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY