ഭര്‍ത്താവ്‌ ഗള്‍ഫിലേയ്‌ക്ക്‌ മടങ്ങിയതിനു പിന്നാലെ നവവധുവിനെ കാണാതായി

0
28


കാഞ്ഞങ്ങാട്‌: ബാങ്കിലേയ്‌ക്കു പോകുന്നുവെന്നു പറഞ്ഞ്‌ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ നവവധുവിനെ കാണാതായി. വീട്ടുകാരുടെ പരാതിയിന്മേല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.
മാവുങ്കാല്‍, കാട്ടുകുളങ്ങരയിലെ ഗള്‍ഫുകാരന്‍ വിജേഷിന്റെ ഭാര്യ മഞ്‌ജു (25) വിനെയാണ്‌ കഴിഞ്ഞ ദിവസം കാണാതായത്‌. ആറുമാസം മുമ്പായിരുന്നു വിവാഹം. മധുവിധുവിനു ശേഷം രണ്ടാഴ്‌ച്ച മുമ്പാണ്‌ വിജേഷ്‌ ഗള്‍ഫിലേയ്‌ക്കു തിരികെ പോയത്‌. തൊട്ടുപിന്നാലെ തന്നെ നവവധുവിനെ കാണാതാവുകയായിരുന്നു.

NO COMMENTS

LEAVE A REPLY