ശബരിമലയില്‍ കനത്ത സുരക്ഷ

0
28


ശബരിമല: ശബരിമല മകരജ്യോതിക്കു ഇനി രണ്ടുനാള്‍ മാത്രം ബാക്കിയിരിക്കെ പൊലീസ്‌ സുരക്ഷ കര്‍ശനമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനും പൊലീസ്‌ ഊര്‍ജ്ജിത നടപടി തുടങ്ങി. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശമാകെ കനത്ത പൊലീസ്‌ കാവലിലും നിരീക്ഷണത്തിലുമാണ്‌.
മകര സംക്രമണ ദിവസത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു ആരംഭിച്ചു.
പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങള്‍ക്കായി ദര്‍ശനത്തിനു വച്ച ശേഷമാണ്‌ തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടത്‌.ഘോഷയാത്രയ്‌ക്കു പതിവില്‍ നിന്നു വ്യത്യസ്‌തമായി കനത്ത സുരക്ഷയാണ്‌ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. 300ല്‍ അധികം പൊലീസുകാരെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്‌.തങ്കഅങ്കിയുടെ സുരക്ഷയ്‌ക്കു ഭീഷണിയുള്ളതായി പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതും സുരക്ഷ കര്‍ശന മാക്കാന്‍ ഇടയാക്കി. അതേസമയം മകര വിളക്കിനു ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ശബരിമലയില്‍ ഭക്ത ജനതിരക്ക്‌ വളരെ കുറവാണ്‌.
ഇന്നു രാവിലെ 11 വരെ 26,000 പേര്‍ മാത്രമാണ്‌ ദര്‍ശനത്തിനെത്തിയത്‌. കഴിഞ്ഞ വര്‍ഷം മകര വിളക്കിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വന്‍ ഭക്തജനതിരക്കാണ്‌ ഉണ്ടായിരുന്നത്‌.

NO COMMENTS

LEAVE A REPLY