കാസര്‍കോട്‌ സെന്റ്‌ ജോസഫ്‌ പള്ളിതിരുന്നാള്‍ ഇന്ന്‌ തുടങ്ങും

0
28


കാസര്‍കോട്‌: കാസര്‍കോട്‌ ടൗണ്‍ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ വി.യൗസേപ്പ്‌ പിതാവിന്റെയും പ.കന്യകാ മറിയത്തിന്റെയും വി.സെബസ്‌ത്യാനോസിന്റെയും തിരുനാളും വാര്‍ഷികവും ഇന്നാരംഭിക്കും. മരിച്ചവരുടെ അനുസ്‌മരണദിനമായി ആചരിക്കുന്ന ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഇടവക വികാരി ഫാ.മാണി മേല്‍വെട്ടവും അസി.വികാരി ഫാ. ജിന്‍സ്‌ കണ്ണംകുളത്തേലും ചേര്‍ന്നു പതാക ഉയര്‍ത്തി തിരുനാള്‍ പ്രതിഷ്‌ഠ നടത്തും. 4.15-ന്‌ ഫാത്യു വയലുങ്കലിന്റെ നേതൃത്വത്തില്‍ വി.കുര്‍ബാനയും വചന സന്ദേശവും. ആറിന്‌ ഇടവകാ വാര്‍ഷികത്തില്‍ ഡിവൈ.എസ്‌.പി. ജെയസണ്‍ കെ.അബ്രാഹം മുഖ്യാതിഥിയാകും. തുടര്‍ന്ന്‌ കലാസന്ധ്യ. നാളെ വൈകിട്ട്‌ നാലിന്‌ ദിവ്യകാരുണ്യാരാധന. 4.30-ന്‌ തലശ്ശേരി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ജോര്‍ജ്‌ കരോട്ടിന്റെ നേതൃത്വത്തില്‍ ദിവ്യബലി. 6.30-ന്‌ ടൗണ്‍ പ്രദിക്ഷണം. 13-ന്‌ രാവിലെ ഒന്‍പതിന്‌ ഫാ.മാത്യു പട്ടമന ദിവ്യബലിക്ക്‌ നേതൃത്വം നല്‍കും. 11-ന്‌ ബസ്റ്റാന്റിലേക്ക്‌ പ്രദക്ഷിണം. 12-ന്‌ വാഹന വെഞ്ചരിപ്പ്‌. തുടര്‍ന്ന സ്‌നേഹവിരുന്നോടെ സമാപനം

NO COMMENTS

LEAVE A REPLY