കാസര്‍കോട്‌ മണ്ഡലത്തില്‍ 13 സ്‌കൂളുകള്‍ക്ക്‌ 19 കോടി രൂപ

0
27


കാസര്‍കോട്‌: കാസര്‍കോട്‌ നിയമസഭാ മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്കു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു 19 കോടി രൂപ അനുവദിച്ചതായി എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ അറിയിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ഫണ്ടില്‍ നിന്നാണ്‌ തുക അനുവദിച്ചിട്ടുള്ളതെന്ന്‌ അദ്ദേഹം അറിയിച്ചു. സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിനാണ്‌ ഫണ്ട്‌ അനുവദിച്ചിട്ടുള്ളത്‌.500നു മുകളിലും ആയിരത്തിനു താഴെയും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഏഴു സ്‌കൂളുകള്‍ക്കു ഏഴു കോടി രൂപയും ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന നാലു സ്‌കൂളുകള്‍ക്കു 12 കോടി രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളതെന്നു എം.എല്‍.എ പറഞ്ഞു.
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടനീര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആദൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആലമ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുള്ളേരിയ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അടുക്കത്ത്‌ബയല്‍ ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍, കാസര്‍കോട്‌ ഗവ.ഗേള്‍സ്‌ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്‌ക്ക്‌ ഒരു കോടി രൂപ വീതവും കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പെര്‍ഡാല ഗവ.ഹൈസ്‌കൂള്‍, പട്‌ള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട്‌ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവക്കു മൂന്നുകോടി രൂപ വീതവും ആണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുക.

NO COMMENTS

LEAVE A REPLY