കാര്‍ തടഞ്ഞ്‌ അക്രമിച്ചു

0
27


ചെറുവത്തൂര്‍: സര്‍ക്കാരിനെ നവ മാധ്യമത്തില്‍ വിമര്‍ശിച്ചുവെന്നു ആരോപിച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു. സാരമായി പരിക്കേറ്റ ചീമേനി, പെരളം, ഒയോളത്തെ രാഘവന്‍ മണിയറ (53)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത്‌ മഹേഷും ആശുപത്രിയില്‍ ചികിത്സ തേടി.ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം. രാഘവനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിനു മുന്നില്‍ മറ്റൊരു കാര്‍ കുറുകെയിട്ട്‌ റോഡ്‌ തടസ്സപ്പെടുത്തിയ ശേഷമാണ്‌ അക്രമിച്ചതെന്നു രാഘവന്‍ പരാതിപ്പെട്ടു. ചീമേനി പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY