യുവതിയുടെ നേതൃത്വത്തില്‍ നവവധുവിന്റെ താലിമാല പൊട്ടിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്‌

0
27


ബേക്കല്‍: യുവതിയുടെ നേതൃത്വത്തിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി നവവധുവിന്റെ താലിമാല പൊട്ടിക്കുകയും ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്‌തതായി പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ കേസെടുത്തു. പെരിയ, കല്യോട്ട്‌, കനിയാം കുണ്ടിലെ അനീഷിന്റെ ഭാര്യ ദില്‍ന പ്രസാദി(18)ന്റെ പരാതി പ്രകാരമാണ്‌ കേസ്‌.
കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ സംഭവം. യുവതിയും മറ്റു മൂന്നുപേരും കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെത്തി തന്റെ താലിമാല പൊട്ടിക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നു ദില്‍ന നല്‍കിയ പരാതിയില്‍ പറയുന്നു.
തച്ചങ്ങാട്‌ സ്വദേശിനിയായ ദില്‍നയും ഗള്‍ഫുകാരനായ അനീഷും ഒരുമാസം മുമ്പാണ്‌ വിവാഹിതരായത്‌.

NO COMMENTS

LEAVE A REPLY