ദേശീയ പണിമുടക്ക്‌ തുടങ്ങി; ജനം വലഞ്ഞു

0
20


തിരു/കാസര്‍കോട്‌: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ ആരംഭിച്ചു. കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. ഓട്ടോ, ടാക്‌സികള്‍, ചരക്കുലോറികള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നു. കടകള്‍ അടഞ്ഞു കിടക്കുന്നു. സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട നിലയില്‍ ഓട്ടോകള്‍ സര്‍വ്വീസ്‌ നടത്തുന്നു. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു. കൊച്ചി തുറമുഖത്ത്‌ രാവിലെ ജോലിക്കെ ത്തിയവരെ പണിമുടക്ക്‌ അനുകൂലികള്‍ തടഞ്ഞു. പിന്നീട്‌ പൊലീസ്‌ ഇടപെട്ട്‌ സമരക്കാരെ പിന്തിരിപ്പിച്ചു.
ട്രെയിനുകള്‍ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു. തിരുവനന്തപുരം, തൃപ്പുണിത്തറ, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ അതി രാവിലെ ട്രെയിനുകള്‍ തടഞ്ഞു.
കാസര്‍കോട്‌ ജില്ലയില്‍ ചെറുവത്തൂരില്‍ മലബാര്‍ എക്‌സ്‌പ്രസും കാസര്‍കോട്ട്‌ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്സും തടഞ്ഞു. കാഞ്ഞങ്ങാട്ടും ട്രെയിന്‍ തടയല്‍ സമരം നടന്നു. ട്രെയിന്‍ തടഞ്ഞതിനെത്തുടര്‍ന്ന്‌ റെയില്‍ ഗതാഗതം താറുമാറായി. ട്രെയിനുകകള്‍ മിക്കതും വൈകിയോടുന്നു.
കാസര്‍കോട്‌ നഗരത്തില്‍ പണിമുടക്ക്‌ പൂര്‍ണ്ണമാണ്‌. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. പണിമുടക്കിയവര്‍ പുതിയബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ പൊതുയോഗം നടത്തി. കെ.ഭാസ്‌ക്കരന്‍, ടി.കെ.രാജന്‍, ടി.കൃഷ്‌ണന്‍, കരിവെള്ളൂര്‍ വിജയന്‍, സിജി ടോണി, സി.എം.എ.ജലീല്‍, മുനീര്‍ കണ്ടാളം, എം.അഹമ്മദ്‌ ഹാജി, ഷെരീഫ്‌ കാടവഞ്ചി, മുത്തലിബ്‌ പാറക്കട്ട, ടി.എ.ഷാഫി, സുരേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ പ്രകടനമായി കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനിലെത്തി ട്രെയിന്‍ തടഞ്ഞു.

NO COMMENTS

LEAVE A REPLY