അക്രമം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി എടുക്കും: ജില്ലാ കളക്‌ടര്‍

0
20


കാസര്‍കോട്‌: അക്രമം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി എടുക്കുകയും ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന്‌ ജില്ലാ കളക്‌ടര്‍ ഡോ ഡി സജിത്ത്‌ബാബു പറഞ്ഞു. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ജില്ലാതല സമാധാന സമിതി യോഗത്തില്‍ ആധ്യക്ഷം വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ ദിനത്തില്‍ അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുകയും ചെയ്‌ത ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും. പാര്‍ട്ടി അണികളെ അതാത്‌ പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം, സാമൂഹിക ജീവിതത്തിന്‌ വിഘാതം സൃഷ്‌ടിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ പോലീസ്‌ നടപടി എടുക്കും. പൊലീസ്‌ നടപടിയുമായി മുന്നോട്ട്‌ പോകുമ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെടരുതെന്നും കളക്‌ടര്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്‌, എം രാജഗോപാല്‍, സബ്‌ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍, ഡിവൈഎസ്‌പി ഹസ്സൈനാര്‍, ആര്‍ഡിഒ പി എ അബ്‌ദുള്‍ സമദ്‌, മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗ്ഗീസ്‌ പി, എം വി ബാലകൃഷ്‌ണന്‍ മാഷ്‌, കെ പി സതീഷ്‌ ചന്ദ്രന്‍, എം സി കമറുദ്ദീന്‍, കെ ശ്രീകാന്ത്‌, എം അനന്തന്‍ നമ്പ്യാര്‍, വി സുരേഷ്‌ ബാബു,എ അബ്‌ദുള്‍ റഹ്മാന്‍, പി എ അഷ്‌റഫ്‌ ആലി, എ വേലായുധന്‍, ഹരീഷ്‌ ബി നമ്പ്യാര്‍, കൈപ്രത്ത്‌ കൃഷ്‌ണന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, മഹമ്മൂദ്‌്‌, ഉവ്വപ്പള്ളി രമേശന്‍, ടിമ്പര്‍ മഹമ്മദ്‌, സി ഇ മഹമ്മദ്‌, പികെ മുഹമ്മദ്‌, അബ്‌ദുള്ള, എംകെ രാധാകൃഷ്‌ണന്‍,ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY