ബസിന്‌ നേരെ കല്ലേറ്‌; ഒരാള്‍ അറസ്റ്റില്‍

0
22


കുമ്പള: ഹര്‍ത്താലിന്‌ തലേനാള്‍ ഓടിക്കൊണ്ടിരുന്ന ബസിന്‌ നേരെ ഉണ്ടായ കല്ലേറില്‍ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബന്തിയോട്‌, എസ്‌ സി കോളനിയിലെ എ കൃഷ്‌ണ (21)നെയാണ്‌ കുമ്പള പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മംഗ്‌ളൂരുവില്‍ നിന്ന്‌ കാസര്‍കോട്ടേക്ക്‌ പോവുകയായിരുന്ന കേരള കെ എസ്‌ ആര്‍ ടി സി ബസിന്‌ നേരെ ഷിറിയയില്‍ വെച്ചാണ്‌ കല്ലേറുണ്ടായത്‌. ഡ്രൈവര്‍ വിനോദ്‌കുമാറിന്റെ പരാതിപ്രകാരമാണ്‌ കേസെടുത്തിരുന്നത്‌.

NO COMMENTS

LEAVE A REPLY