കുട്ടികളുണ്ടാകാത്ത വിഷമം; യുവതി തൂങ്ങി മരിച്ചു

0
511


ബദിയഡുക്ക: കല്യാണം കഴിഞ്ഞ്‌ മൂന്നു വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാല്‌ കാണാനുള്ള ഭാഗ്യം ലഭിക്കാത്തതിന്റെ വിഷമത്തിലാണെന്നു പറയുന്നു യുവതി താമസസ്ഥലത്ത്‌ തൂങ്ങി മരിച്ചു. വിദ്യാഗിരി റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍, പറ്റ്‌നയിലെ രഞ്‌ജിത്ത്‌ ബാസ്‌മയുടെ ഭാര്യ രേണു കുമാരി (20)യാണ്‌ മരിച്ചത്‌. ഒരു മാസം മുമ്പാണ്‌ ഇവര്‍ വിദ്യാഗിരി റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്‌. മാവിനക്കട്ടയിലെ മരമില്ലില്‍ ജോലിക്കാരനാണ്‌ രഞ്‌ജിത്ത്‌.
രേണു കുമാരിയെ മൂന്നു വര്‍ഷം മുമ്പാണ്‌ രഞ്‌ജിത്ത്‌ വിവാഹം ചെയ്‌തത്‌. ഇതുവരേയ്‌ക്കും കുട്ടികള്‍ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം ദമ്പതികള്‍ കാസര്‍കോട്ടെ ഡോക്‌ടറെ കണ്ടിരുന്നു. തിരിച്ചെത്തിയ ശേഷം രേണുകുമാരി വിഷമത്തിലായിരുന്നുവെന്നു പറയുന്നു.രഞ്‌ജിത്ത്‌ പതിവുപോലെ മരമില്ലിലെ ജോലിക്കു പോയതായിരുന്നു. വൈകുന്നേരം പരിസരവാസികളാണ്‌ രേണുകുമാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. വിവരമറിഞ്ഞെത്തിയ പൊലീസ്‌ മൃതദേഹത്തിനു കാവല്‍ ഏര്‍പ്പെടുത്തി. ഇന്നു രാവിലെ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കുമാറ്റി.

NO COMMENTS

LEAVE A REPLY