കാസര്‍കോട്: നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും നേതൃത്വം നല്കിയ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം.എ. ഉസ്താദിന്റെയും രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ആണ്ട് നേര്‍ച്ചക്ക് സഅദിയ്യയില്‍ നാളെ കൊടിയേറും. നാളെ ഉച്ചക്ക് 1.30ന് താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്മാന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. 6.30ന് ഖത്മുല് ഖുര്‍ആന്‍ സംഗമത്തിനു സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. ജനുവരി 5ന് രാവിലെ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന് ഷഹീര്‍ അല്‍ ബുഖാരി, തുടങ്ങിയവര്‍ സംബന്ധിക്കും. 10 മണിക്ക് നടക്കുന്ന സംഗമം സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി പ്രസംഗിക്കും. 11 മണിക്ക് സഅദി പണ്ഡിത സമ്മേളനം ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, സുലൈമാന്‍ സഅദി വിഷയാവതരണം നടത്തും. 2 മണിക്ക് താജുല്‍ ഉലമാ നൂറുല്‍ ഉലമാ മൗലിദ് സംഗമം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് യു പി എസ് തങ്ങള്‍, മുസ്തഫ ദാരിമി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, പി എ കെ മുഴപ്പാല, ആര് പി ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിക്കും. 3 മണിക്ക് ശൈഖ് ജീലാനി അനുസ്മരണത്തിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഗഫാര്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും. മുഹ്യദ്ധീന് മാല ആലാപനവുമുണ്ടാവും.സമാപന ദുആ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആധ്യക്ഷം വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും. എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ ആമുഖ പ്രഭാഷണവും ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര് അനുസ്മരണ പ്രഭാഷണവും നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ മുഖ്യാഥിതിയായിരിക്കും.പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സ്വലാഹുദ്ദീന്‍ അയ്യൂബി, മുക്രി ഇബ്രാഹിം ഹാജി,ഷാഫി ഹാജി കീഴൂര്‍, അഹ്മദ് ബെണ്ടിച്ചാല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.