ബദിയടുക്ക: കന്യാപ്പാടിയില്‍ റോഡ് വക്കിലുള്ള ട്രാന്‍സ് ഫോര്‍മറിന് ചുറ്റുവേലി വേണമെന്ന് കന്യാപ്പാടി മജിലിസ് സംഘടന യോഗം ആവശ്യപ്പെട്ടു. നിരവധി സ്കൂള്‍- മദ്രസ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന റോഡരികിലാണ് ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത്. ഇതു രക്ഷിതാക്കളില്‍ ഭീതിയുണ്ടാക്കുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ. ശാഫി ആധ്യക്ഷം വഹിച്ചു. ടി.എച്ച്. കരീം, സിദ്ധീഖ്, റസീദ് കന്യാപ്പാടി സംസാരിച്ചു.