ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുക: സെറ്റ്‌കോ

0
492


കാസര്‍കോട്‌: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, ആദായ നികുതി പരിധി ഉയര്‍ത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജനുവരി 8, 9 തിയതികളില്‍ നടക്കുന്ന പണിമുടക്കില്‍ മുഴുവന്‍ അദ്ധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്റ്‌ ടീച്ചേഴ്‌സ്‌ കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കരീംകോയക്കീല്‍ ആധ്യക്ഷം വഹിച്ചു. മുസ്ലീം ലീഗ്‌ ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള ഉദ്‌ഘാടനം ചെയ്‌തു., മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍, കെ.നൗഫല്‍, നാസര്‍ നങ്ങാരത്ത്‌, ഒ.എം ഷഫീക്ക്‌ പ്രസംഗിച്ചു

NO COMMENTS

LEAVE A REPLY