പാടിയില്‍ കാര്‍ തകര്‍ത്ത്‌ യുവാവിനെ അക്രമിച്ചു

0
324


കാസര്‍കോട്‌: എന്‍ എസ്‌ എസ്‌ യൂണിറ്റ്‌ രൂപീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ചെര്‍ക്കള, പാടിയിലെ സുരേഷി (36)ന്റെ പരാതി പ്രകാരം സി പി എം പ്രവര്‍ത്തകരായ സുഭാഷ്‌, ശരത്‌, കണ്ടാല്‍ അറിയാവുന്ന മറ്റു പത്തുപേര്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു.
ഇന്നലെ വൈകിട്ട്‌ 6.45ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. കാര്‍ തകര്‍ത്തതായും പരാതിയുണ്ട്‌. സുരേഷിന്റെ നേതൃത്വത്തില്‍ എന്‍ എസ്‌ എസ്‌ യൂണിറ്റ്‌ രൂപീകരിക്കാന്‍ മുന്നിട്ടു പ്രവര്‍ത്തിക്കുന്നതിനാലാണ്‌ തന്നെ ആക്രമിക്കുകയും കാര്‍ തകര്‍ത്ത്‌ അരലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടാക്കിയതെന്നും സുരേഷ്‌ പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY