സ്വകാര്യ ബസുകള്‍ക്ക്‌ നേരെയുള്ള അക്രമം അവസാനിപ്പിക്കണം

0
101

സ്വകാര്യ ബസുകള്‍ക്ക്‌ നേരെയുള്ള
അക്രമം അവസാനിപ്പിക്കണം
കാസര്‍കോട്‌: അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതിനായി ആളുകളുമായി പോയ സ്വകാര്യബസുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തതില്‍ കേരളാ സ്‌റ്റേറ്റ്‌ െ്രെപവറ്റ്‌ ബസ്‌ ഓപ്പറേറ്റേര്‍സ്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ള വിവിധ സംഘടനകളുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനായി ആളുകളെ കൊണ്ടുപോകുന്ന സ്വകാര്യബസുകള്‍ക്ക്‌ നേരെ അടിക്കടിയുണ്ടാകുന്ന ആക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ അഭ്യര്‍ത്ഥിച്ചു.അക്രമം ആവര്‍ത്തിക്കാനാണ്‌ ഭാവമെങ്കില്‍ മേലില്‍ ഒരു സംഘടനക്കും ബസുകള്‍ വിട്ടു നല്‍കാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY