ചെങ്കല്ല്‌ ലോറി ഷെഡിനു മുകളിലേക്ക്‌ മറിഞ്ഞു

0
44


ആദൂര്‍: കയറ്റം കയറുന്നതിനിടയില്‍ പിന്നോട്ട്‌ നീങ്ങിയ ചെങ്കല്‍ കയറ്റിയ ലോറി വീടിനോട്‌ ചേര്‍ന്നുള്ള ഷെഡിനു മുകളിലേയ്‌ക്ക്‌ മറിഞ്ഞു. ആദൂര്‍, കുണ്ടലയില്‍ ഇന്നലെ വൈകിട്ടാണ്‌ അപകടം. കൃഷ്‌ണപാട്ടാളിയുടെ ഷെഡിനു മുകളിലേയ്‌ക്കാണ്‌ ലോറി വീണത്‌. അപകടത്തില്‍ ഡ്രൈവര്‍ നവീനു(32) പരിക്കേറ്റു. ലോറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

NO COMMENTS

LEAVE A REPLY