പതിനാറുകാരിയെ തട്ടിക്കൊണ്ടു വന്ന യുവാവ്‌ അറസ്റ്റില്‍

0
20


കാഞ്ഞങ്ങാട്‌: പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്ന്‌ കൂടെ താമസിപ്പിച്ച യുവാവ്‌ അറസ്റ്റില്‍. അത്തിക്കോത്ത്‌, കല്യാണ്‍ റോഡിലെ മനു(19)വിനെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസിന്റെ സഹായത്തോടെ തമിഴ്‌നാട്‌ പൊലീസ്‌ ഇന്നലെ രാത്രി അറസ്റ്റു ചെയ്‌തത്‌. തമിഴ്‌നാട്ടില്‍ ജോലി ചെയ്‌തു വരികയായിരുന്ന മനു അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി കടന്നു കളയുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനാണ്‌ തമിഴ്‌നാട്‌, കരോള്‍ ജില്ലയിലെ ചിന്താമണിപ്പെട്ടി പൊലീസ്‌ കേസെടുത്തിരുന്നത്‌.

NO COMMENTS

LEAVE A REPLY