വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിക്കരുത്‌: പി കരുണാകരന്‍ എംപി

0
19


കാസര്‍കോട്‌ വിമാനത്താവളങ്ങളെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കത്തില്‍നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്‌ പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.
സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവശ്യമായ ഭൂമി നല്‍കി പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി ലാഭകരമായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടുകളിലാണ്‌ വന്‍കിട കോര്‍പ്പറേറ്റുകള്‍ കണ്ണുവെച്ചിരിക്കുന്നത്‌. സംസ്ഥാന ഗവണ്മെന്റുകളോട്‌ ആലോചിക്കുക പോലും ചെയ്യാതെയാണ്‌ ഇത്തരം തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. സ്വകാര്യവിമാനങ്ങളെ പോലെ സ്വകാര്യ വിമാനത്താവളങ്ങള്‍ കൂടിവന്നു കഴിഞ്ഞാല്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്ഥിതിവരും- എം പി ചൂണ്ടിക്കാട്ടി.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഇതിനോടകംതന്നെ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്‌. അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY