സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ്‌ 8, 9ന്‌

0
19


നീലേശ്വരം : ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ 23ാമത്‌ സംസ്ഥാന പുരുഷ, വനിതാ ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ്പ്‌ 8, 9 തീയതികളില്‍ ചായ്യോത്ത്‌ നടക്കും.
14 ജില്ലകളിലെ പുരുഷ, വനിതാ 28 ടീമുകളില്‍ നിന്നു 500 വോളം താരങ്ങള്‍ മല്‍സരത്തിനെത്തുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വിധുബാല, ഭാരവാഹികളായ കെ.പി.നാരായണന്‍, പി.പി.അശോകന്‍, കെ.കുമാരന്‍, കെ.സനീഷ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മല്‍സര വിളംബരവുമായി നാളെ വൈകിട്ട്‌ 4 ന്‌ നീലേശ്വരത്തു നിന്നു ബൈക്ക്‌ റാലി പുറപ്പെടും. 8 ന്‌ രാവിലെ രജിസ്‌ട്രേഷന്‍. 9 ന്‌ സംസ്ഥാന കബഡി അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രവീണ്‍കുമാര്‍ ഗോകുലം പതാക ഉയര്‍ത്തും. വൈകിട്ട്‌ 3 ന്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ടി.പി.ദാസന്‍ ഉദ്‌ഘാടനം ചെയ്യും. 3 കോര്‍ട്ടുകളില്‍ ആയാണ്‌ മല്‍സരങ്ങള്‍. 9 നു വൈകിട്ട്‌ 4 നു ചേരുന്ന സമാപന സമ്മേളനം എം.രാജഗോപാലന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.രാജന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

NO COMMENTS

LEAVE A REPLY