കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ നാളത്തേക്ക്‌ മാറ്റി

0
15


കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ വയ്‌ക്കുമെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിനാണ്‌ ശബരിമലയില്‍ പോയതെന്നും കോടതി ചോദിച്ചു. മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസുകള്‍ നിലവിലില്ലേയെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ശബരിമലയില്‍ സ്‌ത്രീയെ തടഞ്ഞതില്‍ സുരേന്ദ്രന്‌ നേരിട്ട്‌ പങ്കുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു നേരിട്ട്‌ പങ്കില്ലെന്നും, പ്രചോദനമേകിയിരുന്നതായും സര്‍ക്കാര്‍ മറുപടി നല്‍കി. സുരേന്ദ്രന്റെ റിമാന്റ്‌ കാലാവധി ഇന്ന്‌ കഴിഞ്ഞിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും

NO COMMENTS

LEAVE A REPLY