കൂട്ടബലാല്‍സംഗം; ഡി.വൈ.എഫ്‌.ഐ നേതാവടക്കം ഏഴുപേര്‍ കൂടി പിടിയില്‍

0
21


തളിപ്പറമ്പ്‌: പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്‌ജിലും മറ്റും എത്തിച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌തുവെന്ന കേസില്‍ ഡിവൈ.എഫ്‌.ഐ നേതാവടക്കം ഏഴുപേര്‍ കൂടി പൊലീസ്‌ പിടിയിലായി. ഡി.വൈ.എഫ്‌.ഐ പ്രാദേശിക നേതാവ്‌ പറശ്ശിനിക്കടവ്‌ പാടിയിലെ അഖില്‍, ആഷിഖ്‌, ജിത്തു, മൃദുല്‍, സജിന്‍ എന്നിവരെയും മറ്റു രണ്ടുപേരെയുമാണ്‌ ഇന്നു അറസ്റ്റു ചെയ്‌തത്‌. ഇവരെ തളിപ്പറമ്പ്‌ ഡിവൈ.എസ്‌.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്‌തു വരുന്നു.കേസിലെ മുഖ്യപ്രതികളായ മാട്ടൂലിലെ കെ.വി.സന്ദീപ്‌ ചാണ്ടിക്കരയിലെ പി.പി.ഷംസുദ്ദീന്‍, നടുവില്‍ കിഴക്കേപറമ്പിലെ അയൂബ്‌, ശ്രീകണ്‌ഠാപുരത്തെ വി.പി.സബീര്‍, പറശ്ശിനിക്കടവിലെ ലോഡ്‌ജ്‌ മാനേജര്‍ പവിത്രന്‍ എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്‌തിരുന്നു. ഇവര്‍ റിമാന്റിലാണ്‌.

NO COMMENTS

LEAVE A REPLY