ബസും ലോറിയും കൂട്ടിയിടിച്ച്‌ നീലേശ്വരം സ്വദേശിക്ക്‌ ഗുരുതരം

0
22


പയ്യന്നൂര്‍: എടാട്ട്‌ ദേശീയപാതയിലെ കണ്ണങ്ങാട്ട്‌ ബസ്‌ സ്റ്റോപ്പിനു സമീപത്തു ഇന്നു പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ നീലേശ്വരം, കാലിച്ചാനടുക്കത്തെ കെ.ആര്‍.മനു (36)വിനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനു ഓടിച്ചിരുന്ന ചെങ്കല്ല്‌ ലോറിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ്‌ ബസും കൂട്ടിയിടിച്ചാണ്‌ അപകടം. പയ്യോളിയില്‍ ചെങ്കല്ല്‌ ഇറക്കി നീലേശ്വരത്തേയ്‌ക്കു പോവുകയായിരുന്നു ലോറി. ഇതിനിടയിലാണ്‌ സ്ഥിരം അപകടമേഖലയിലെ കണ്ണങ്ങാട്ട്‌ സ്റ്റോപ്പില്‍ ബസുമായി കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായത്‌.

NO COMMENTS

LEAVE A REPLY