പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്‌

0
22


ബദിയഡുക്ക: രണ്ടു വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച്‌ ഭാര്യാഭര്‍ത്താക്കന്മാരെപോലെ കഴിഞ്ഞ യുവാവിനെതിരെ പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു. ചൈല്‍ഡ്‌ ലൈന്‍ പരാതി പ്രകാരം ഉപ്പള സ്വദേശിയും സ്വര്‍ഗ്ഗ, കുത്താജെയിലെ അമ്മാവന്റെ വീട്ടില്‍ താമസക്കാരനുമായ ഉമേശ(32)നെതിരെയാണ്‌ കേസെടുത്തത്‌.ഉമേശനും നാട്ടുകാരിയായ പെണ്‍കുട്ടിയും രണ്ടുവര്‍ഷം മുമ്പ്‌ പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തിരുന്നതായി പറയുന്നു. ഇതോടെ ഉമേശന്‍ പെണ്‍കുട്ടിയുമായി സ്വര്‍ഗ്ഗയിലെത്തുകയും അമ്മാവന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്നും പറയുന്നു. അടുത്തിടെ ഉമേശന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി ആരോ ചൈല്‍ഡ്‌ ലൈനിനെ വിവരം അറിയിച്ചു. അവര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നു വ്യക്തമാവുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY