കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക്‌ ബോധ്യമായി: ഉമ്മന്‍ചാണ്ടി

0
14


വിദ്യാനഗര്‍:കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക്‌ ബോധ്യമായതായി എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു.ഡി.സി.സി.ഓഫീസില്‍ മുന്‍ പ്രസിഡന്റ്‌ കെ.വെളുത്തമ്പുവിന്റെ സ്‌മരണാര്‍ഥമുള്ള ഹാളിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.കുഞ്ഞിക്കണ്ണന്‍ ഡി.സി.സി.പ്രസിഡന്റായിരിക്കെ നടത്തിയ ഗ്രാമയാത്രയിലൂടെ സ്വരൂപിച്ച തുക ഉപയോഗപ്പെടുത്തിയാണ്‌ ഡി.സി.സി.ക്ക്‌ സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങിയത്‌.ഡി.സി.സി.യുടെ പുതിയ കെട്ടിടം എന്നത്‌ ജില്ലയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു.കെ.വെളുത്തമ്പു കഠിനാധ്വാനം നടത്തിയാണ്‌ പ്രവര്‍ത്തകരുടെ സ്വപ്‌നം പൂര്‍ത്തിയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി അനുസ്‌മരിച്ചു.കെ.മൊയ്‌തീന്‍കുട്ടി ഹാജി,ടി.കെ.എവുജിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡി.സി.സി.പ്രസിഡന്റ്‌ ഹക്കീം കുന്നില്‍ അധ്യക്ഷനായി.കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ കെ.വെളുത്തമ്പുവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്‌തു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജി.സി.ബഷീര്‍,യു.ഡി.എഫ്‌.ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍,ഡി.സി.സി.ഭാരവാഹികളായ എ.ഗോവിന്ദന്‍ നായര്‍,വിനോദ്‌കുമാര്‍ പള്ളയില്‍ വീട്‌ തുടങ്ങിയവരും പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY