സ്‌കൂട്ടറിടിച്ച്‌ വൃദ്ധന്‌ പരിക്ക്‌: സ്‌കൂട്ടറോടിച്ചയാള്‍ക്ക്‌ പിഴയും തടവും

0
13


കാസര്‍കോട്‌: സ്‌കൂട്ടറിടിച്ച്‌ വൃദ്ധനു പരിക്കേറ്റ കേസില്‍ സ്‌കൂട്ടറോടിച്ചിരുന്ന യുവാവിനെ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 2000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷിച്ചു.കളനാട്‌, കുന്നുപാറയിലെ മുഹമ്മദ്‌ അഷ്‌റഫി (36)നെയാണ്‌ ശിക്ഷിച്ചത്‌. 2016 മാര്‍ച്ച്‌ 2ന്‌ കോളിയടുക്കം- അണിഞ്ഞ റോഡില്‍ വച്ച്‌ ഇയാളോടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച്‌ സി ചെറിയാനു പരിക്കേറ്റുവെന്ന കേസിലാണ്‌ ശിക്ഷ.

NO COMMENTS

LEAVE A REPLY