മുളിയാര്‍ ഷഷ്‌ഠി മഹോത്സവം 13, 14ന്‌

0
23


ബോവിക്കാനം: മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്‌ഠിമഹോത്സവം 13,14 തീയ്യതികളില്‍ നടക്കും.13ന്‌ രാവിലെ അഭിഷേകം,ഗണപതിഹോമം,നവകാഭിഷേകം തുടര്‍ന്ന്‌ 10 മുതല്‍ ഭക്തിഗാനസുധ,10.30 മുതല്‍ തുലാഭാരസേവ 12 ന്‌ മഹാപൂജ,അന്നദാനം വൈകുന്നേരം 6 മുതല്‍ തായമ്പക, 6.30 ന്‌ വിഷ്‌ണുമൂര്‍ത്തി ദൈവത്തിന്റെ ഭണ്ഡാര ആഗമനം രാത്രി 7 മുതല്‍ മഹാപൂജ,ശ്രീഭൂതബലി,കോട്ടൂര്‍ കട്ടസവാരി എന്നിവ നടക്കും.രാത്രി 9 മുതല്‍ യക്ഷഗാനം, നൃത്തസേവ, 14ന്‌ രാവിലെ 10 മുതല്‍ ദര്‍ശനബലി, ബട്ടലുകാണിക്ക,മഹാപൂജ,മന്ത്രാക്ഷത,അന്നദാനവും തുടര്‍ന്ന്‌ വിഷ്‌ണുമൂര്‍ത്തി ദൈവക്കോലവും വൈകിട്ട്‌ 7ന്‌ ശ്രീരംഗപൂജയും രാത്രി 9.30 മുതല്‍ യക്ഷഗാന ബയലാട്ടവും അരങ്ങേറും.

NO COMMENTS

LEAVE A REPLY