പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

0
26

കാഞ്ഞങ്ങാട്‌: പൊലീസ്‌ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെത്തിയ പൊലീസ്‌ സംഘത്തിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചു പരപ്പ, ഇടത്തോട്‌, കായക്കുനിയിലെ രഞ്‌ജിത്തി (35)നെ വെള്ളരിക്കുണ്ട്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. കനകപ്പള്ളിയില്‍ വച്ചായിരുന്നു അറസ്റ്റ്‌.ഇന്നലെ പൊലീസ്‌ വാഹന പരിശോധനക്കായി കൈകാണിച്ചപ്പോള്‍ രഞ്‌ജിത്ത്‌ ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട്‌ തേടിയെത്തിയ പൊലീസ്‌ സംഘത്തിനു നേരെ ബലം പ്രയോഗിച്ച്‌ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY