പതിക്കാല്‍ ചാമുണ്ഡേശ്വരിയുടെ `ഉടയിലിടല്‍’ ചടങ്ങിനെത്തിയത്‌ പതിനായിരങ്ങള്‍

0
39


നീലേശ്വരം: സന്താന സൗഭാഗ്യം നല്‍കുന്ന ദേവതയെന്ന്‌ വിശ്വസിക്കുന്ന പതിക്കാല്‍ ചാമുണ്ഡേശ്വരിയുടെ ഉടയിലിടല്‍ കാണാന്‍ കരുവാച്ചേരി പതിക്കാല്‍ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ എത്തി.
ചാമുണ്ഡേശ്വരി പ്രാര്‍ത്ഥന മൂലം സന്താന സൗഭാഗ്യം ലഭിച്ച കുട്ടികളെ ദേവിയുടെ ഉടയില്‍ സമര്‍പ്പിക്കുന്നതാണ്‌ ഈ ചടങ്ങ്‌.
ഉത്തരമലബാറില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വ ചടങ്ങാണിത്‌. രണ്ടുദിവസമായി നടന്ന കളിയാട്ടത്തില്‍ നിരവധി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി. അറുവാടി തൊണ്ടി, കൊയിലേരിയന്‍ ഗുരുക്കള്‍, ഭഗവതി, തൊണ്ടച്ചന്‍ ദൈവം, സത്യമൂര്‍ത്തി ദൈവം, ചാമുണ്ഡേശ്വരി, ഗുളികന്‍, വിഷ്‌ണുമൂര്‍ത്തി, കാലിച്ചാന്‍ ദൈവം, കുമ്മനാട്ടി ദൈവം എന്നീ തെയ്യക്കോലങ്ങള്‍ ഭക്തര്‍ക്ക്‌ അനുഗ്രഹം നല്‍കി. 65 കുട്ടികളാണ്‌ ചാമുണ്ഡേശ്വരിയുടെ ഉടയിലിടല്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നത്‌.

NO COMMENTS

LEAVE A REPLY