പ്രളയം: കേരളത്തിന്‌ 2500 കോടി രൂപയുടെ അധിക കേന്ദ്ര സഹായം

0
38


ന്യൂദെല്‍ഹി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ 2500 കോടി രൂപയുടെ അധിക സഹായം കൂടി നല്‍കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്‌ക്കു പുറമെയാണ്‌ ഇത്‌. തുക ലഭിക്കുന്നതോടെ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിച്ച സഹായക തുക 3100 കോടി രൂപയാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്‌ കേരളത്തിനു അധിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്‌.

NO COMMENTS

LEAVE A REPLY