ഗുസ്‌തി ദേശീയതല മത്സരത്തില്‍ ദുര്‍ഗ്ഗയിലെ വിദ്യാര്‍ത്ഥിനിക്ക്‌ സ്വര്‍ണ്ണം

0
209


കാഞ്ഞങ്ങാട്‌: ഹരിയാനയിലെ സോനപത്തില്‍ നടന്ന ഗുസ്‌തി ദേശീയ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നന്ദിനി നാടിന്‌ അഭിമാനമായി.
ഖുറാഷ്‌ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ വെള്ളിയും നേടിയിട്ടുണ്ട്‌. ജൂഡോ സംസ്ഥാന മത്സരത്തിലും ഈ മിടുക്കി പങ്കെടുത്തിരുന്നു.
കോട്ടിക്കുളത്തെ രാജീവന്‍ -ഉഷ ദമ്പതികളുടെ മൂത്ത മകളും ദുര്‍ഗ്ഗയില്‍ പ്ലസ്‌വണ്‍ സയന്‍സ്‌ വിദ്യാര്‍ത്ഥിനിയുമാണ്‌. ഏക സഹോദരി ശ്രീഷ്‌മ 9-ാം തരം വിദ്യാര്‍ത്ഥിനിയാണ്‌. ദുര്‍ഗ്ഗയിലെ കായികാധ്യാപകരായ പി ബാലകൃഷ്‌ണന്‍, വിജയകൃഷ്‌ണന്‍ എന്നിവരാണ്‌ പരിശീലകര്‍.

NO COMMENTS

LEAVE A REPLY