ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

0
62


തിരു: ശബരിമല പ്രശ്‌നം സംബന്ധിച്ച്‌ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനു സ്‌പീക്കര്‍ അവതരണാനുമതി നല്‍കി. സഭയിലെ അസാധാരണ സംഭവങ്ങള്‍ക്ക്‌ ഒടുവിലാണ്‌ സ്‌പീക്കറുടെ നടപടി. പ്രതിപക്ഷ അംഗങ്ങള്‍ ഡയസിലേയ്‌ക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സഭാ നടപടികള്‍ തല്‍ക്കാലത്തേയ്‌ക്ക്‌ നിര്‍ത്തി വച്ച്‌ സ്‌പീക്കര്‍ ഇറങ്ങിപ്പോയി. പിന്നീട്‌ സഭ വീണ്ടും ചേര്‍ന്നു. ഈ സമയത്താണ്‌ ശബരിമലയിലെ പൊലീസ്‌ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിനു സ്‌പീക്കര്‍ അനുമതി നല്‍കിയത്‌. സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. ആര്‍ക്കെങ്കിലും ശബരിമലയില്‍ പോകണമെന്നു പറഞ്ഞാല്‍ അവര്‍ക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കേണ്ടതുണ്ട്‌.ശബരിമലയെ അയോധ്യയാക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതു അനുവദിക്കില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. പ്രക്ഷോഭത്തിന്റെ പേരില്‍ പരസ്യമായ ആചാരലംഘനമാണ്‌ നടന്നത്‌. വിശ്വാസത്തിന്റെ പേരില്‍ അക്രമം നടത്താന്‍ അനുവദിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ശബരിമലയിലെ പൊലീസ്‌ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല-മുഖ്യമന്ത്രി വിശദീകരിച്ചു

NO COMMENTS

LEAVE A REPLY