വീണ്ടും പുലിയിറങ്ങി; അതീവ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശം

0
19


കാഞ്ഞങ്ങാട്‌: ദിവസങ്ങളുടെ ഇടവേളയ്‌ക്കുശേഷം മലയോരത്ത്‌ വീണ്ടും പുലി ഭീഷണി.ചുള്ളിക്കര, അയറോട്ട്‌, വഞ്ചിപുരയ്‌ക്കല്‍ കുര്യന്റെ റബ്ബര്‍ തോട്ടത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിന്‌ കാണപ്പെട്ടത്‌ പുലിയാണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശം നല്‍കി.
റബ്ബര്‍ ടാപ്പിംഗ്‌ നടത്തുകയായിരുന്ന ബാബു, നാരായണന്‍ എന്നിവരാണ്‌ പുലിയെ കണ്ടത്‌. ഉടന്‍ വിവരം നാട്ടുകാരെ അറിയിച്ചു. ആള്‍ക്കാര്‍ ബഹളം ഉണ്ടാക്കിയതോടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുലി വനത്തിനു അകത്തേയ്‌ക്ക്‌ ഓടി മറഞ്ഞു. വിവരമറിഞ്ഞ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരായ സി.പ്രഭാകരന്‍, ആര്‍.ബാബു, അനൂപ്‌, ജോഷി എന്നിവര്‍ സ്ഥലത്തെത്തി. തൊഴിലാളികള്‍ കണ്ടത്‌ പുലിയെ തന്നെയാണെന്നു അവരും സ്ഥിരീകരിച്ചു. ഇതോടെ നാടാകെ പുലി ഭീഷണിയിലാണ്‌. രാവിലെയും സന്ധ്യാ സമയത്തുമാണ്‌ പുലിയിറങ്ങുകയെന്നും ഈ സമയത്ത്‌ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നും വനപാലകര്‍ അറിയിച്ചു. സ്ഥിരമായി ഒരേ ഭാഗത്ത്‌ പുലിയെ കാണാത്തതിനാല്‍ കൂടു പിടിച്ചു പിടികൂടാനാകില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.ഏതാനും ദിവസം മുമ്പ്‌ ചുള്ളിക്കര, വണ്ണാത്തിക്കാനം ഭാഗങ്ങളില്‍ പുലിയിറങ്ങിയിരുന്നു

NO COMMENTS

LEAVE A REPLY