യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസ്‌; മുഖ്യപ്രതി അറസ്റ്റില്‍

0
17


ബദിയഡുക്ക: യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട്‌ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ യുവാവിനെ ബദിയഡുക്ക പൊലീസ്‌ അറസ്റ്റു ചെയ്‌തു.നെല്ലിക്കട്ടയിലെ സഫ്‌വാ(29)നെയാണ്‌ കാഞ്ഞങ്ങാട്ട്‌ വച്ച്‌ അറസ്റ്റു ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.
നെല്ലിക്കട്ട, ചെന്നടുക്കയിലെ അബ്‌ദുല്‍ നൗഷാദ്‌ (29) ആണ്‌ വധശ്രമത്തിനു ഇരയായത്‌. ഒക്‌ടോബര്‍ മാസത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
കഞ്ചാവുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തി കൊടുത്തുവെന്ന്‌ ആരോപിച്ച്‌ കാറില്‍ തട്ടികൊണ്ടു പോവുകയും മധൂര്‍, പറക്കിലയിലെ വിജനമായ സ്ഥലത്തെ ആള്‍ താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച്‌ വധിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌. മറ്റു പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY