കേരള മുസ്ലീം ജമാഅത്ത്‌ മീലാദ്‌ ക്യാമ്പയിന്‌ കാസര്‍കോട്ട്‌ പ്രൗഢ തുടക്കം

0
31


കാസര്‍കോട്‌: കേരള മുസ്ലീം ജമാഅത്ത്‌ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ്‌ ക്യാമ്പയിന്‌ കാസര്‍കോട്ട്‌ തുടക്കം. ഡിസംബര്‍ ഏഴ്‌ വരെ നടക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം കാസര്‍കോട്‌ സുന്നി സെന്ററില്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.
ജില്ലയിലെ 400 യൂണിറ്റുകളില്‍ വിപുലമായ മൗലീദ്‌ സദസ്സ്‌ ഒരുക്കാനും സോണ്‍ സര്‍ക്കിള്‍ തലത്തില്‍ പ്രവാചകരെ പരിചയപ്പെടുത്തുന്ന പൊതു സഭകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ബുക്ക്‌ ടെസ്റ്റ്‌, മെഗാ ക്വിസ്സ്‌ തുടങ്ങിയവയും സോണ്‍തല മീലാദ്‌ റാലിയും എസ്‌ വൈ എസ്‌ ആഭിമുഖ്യത്തില്‍ ജില്ലാതല സെമിനാറും സംഘടിപ്പിക്കും. എസ്‌ എസ്‌ എഫ്‌ ആഭിമുഖ്യത്തില്‍ 15ന്‌ സീറത്തുന്നബി അക്കാദമിക്‌ കോണ്‍ഫറന്‍സും നടക്കും. ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ആധ്യക്ഷം വഹിച്ചു.
ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ പി എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി, സലൈമാന്‍, സാദിഖ്‌്‌, ജമാലുദ്ദീന്‍ സഖാഫി, അബ്‌ദുല്‍ ഖാദിര്‍ സഅദി, ഇ പി എം കുട്ടി മൗലവി, സയ്യിദ്‌ ജലാലുദ്ദീന്‍ തങ്ങള്‍, ഖമറലി തങ്ങള്‍, സൈതലവി തങ്ങള്‍, അശ്രഫ്‌ സുഹ്‌രി, ഹമീദ്‌ മൗലവി, കെ എച്ച്‌ അബ്‌ദുല്ല സംസാരിച്ചു. നിര്യാതരായ എ കെ അബ്‌ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ചിത്താരി ഹംസ മുസ്ലിയാര്‍ എന്നിവരുടെ അനുസ്‌മരണവും തഹ്‌ലീല്‍ സദസ്സും സംഘടിപ്പിച്ചു. അന്നദാനത്തോടെ സമാപിച്ചു.

NO COMMENTS

LEAVE A REPLY