പ്രവാചക സ്‌നേഹത്തിന്റെ അലകള്‍ തീര്‍ത്ത്‌ മുഹിമ്മാത്ത്‌ മീലാദ്‌ വിളംബര റാലി

0
17


കാസര്‍കോട്‌ : പ്രവാചക ജന്മ മാസത്തിന്‌ വരവേല്‍പ്‌ നല്‍കി കാസര്‍കോട്‌ നഗരത്തില്‍ മുഹിമ്മാത്ത്‌ ആഭിമുഖ്യത്തില്‍ മീലാദ്‌ റാലിക്കു നടന്നു. ആയിരത്തിലേറെ മുഹിമ്മാത്ത്‌ വിദ്യാര്‍ത്ഥികളും നൂറ്‌ കണക്കിനു പ്രവര്‍ത്തകരും അണി നിരന്ന റാലിക്കു ദഫ്‌, സ്‌കൗട്ട്‌ സംഘങ്ങളുടെ ആകര്‍ഷണീയമായ മിഴിവേകി.
കേരള മുസ്ലീം ജമാഅത്ത്‌ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്‌ഘാടനം ചെയ്‌തു. പുലിക്കുന്നില്‍ നിന്നാരംഭിച്ച്‌ നഗരം ചുറ്റി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു. വിളംബര റാലിക്ക്‌ സയ്യിദ്‌ പി എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ്‌ ഇബ്രാഹീം ഹാദി തങ്ങള്‍, സയ്യിദ്‌ ഹബീബ്‌ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ മുനീറുല്‍ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ അബ്‌ദുല്‍ അസീസ്‌ തങ്ങള്‍, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, അബ്‌ദുല്‍ ഹമീദ്‌ മൗലവി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍, ഹാജി അമീറലി, സയ്യിദ്‌ ഹാമിദ്‌ അന്‍വര്‍ അഹ്‌ദല്‍ തങ്ങള്‍, മൊയ്‌തു സഅദി, സയ്യിദ്‌ അശ്രഫ്‌ തങ്ങള്‍, സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, സയ്യിദ്‌ ഇസ്‌മാഈല്‍ ബാഫഖി, സയ്യിദ്‌ അബ്‌ദുല്‍ കരീം ഹാദി, മൂസ സഖാഫി, ഉമര്‍ സഖാഫി, സി എന്‍ ജഅ്‌ഫര്‍, സ്വാദിഖ്‌, യൂസുഫ്‌ ഹാജി, സി എച്ച്‌ പട്‌ള, മദനി അബ്‌ദുല്‍ ഹമീദ്‌ നേതൃത്വം നല്‍കി.
മുഹിമ്മാത്ത്‌ മദ്‌ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രകീര്‍ത്തന സദസ്സിന്‌ ഇന്ന്‌ തുടക്കമാവും. കുമ്പോല്‍ സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. എം. അന്തുഞ്ഞി പതാക ഉയര്‍ത്തും. മഖാം സിയാറത്തിന്‌ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും.

NO COMMENTS

LEAVE A REPLY