പ്രതിയെ കാണിച്ചു കൊടുത്തിട്ടും പൊലീസ്‌ ഒളിച്ചുകളിയെന്ന്‌

0
11


കുമ്പള: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി തട്ടുകടയ്‌ക്കു പിന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളെ പൊലീസിന്‌ കാണിച്ചു കൊടുത്തിട്ടും അറസ്റ്റ്‌ ചെയ്യുന്നില്ലെന്ന്‌ യുവാവിന്റെ കടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഒക്ടോബര്‍ 24നാണ്‌ ഇച്ചിലങ്കോട്‌ സ്വദേശിയും പ്രവാസിയുമായ മുഷാഹിദ്‌ ഹുസൈന്‍(21) നെ ബന്തിയോട്‌ നിന്നും രാത്രി പത്തിനു ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്‌. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പൊലീസും ബന്ധുക്കളും അന്വേഷിച്ചു കൊണ്ടിരിക്കെ ഉപ്പള ഹിദായത്ത്‌ നഗറിലെ റോഡരികില്‍ ദേഹമാസകലം ചോരയില്‍ കുളിച്ച നിലയില്‍ വീണു കിടക്കുന്നതു കണ്ടെത്തിയതെന്ന്‌ അവര്‍ പറഞ്ഞു.
സുഹൈല്‍ എന്ന ചുവ, മുബാറക്ക്‌ എന്ന മക്കു, അഷ്‌ഫാക്ക്‌, മുസ്ലിം ലീഗ്‌ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ മുസ്‌തഫ എന്നിവര്‍ക്കെതിരെ യുവാവിന്റെ മൊഴിയില്‍ പിന്നീട്‌ പൊലീസ്‌ കേസെടുത്തിരുന്നു. സംഭവം നടന്ന്‌ രണ്ടാഴ്‌ച പിന്നിട്ടിട്ടും പൊലീസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. പ്രതികള്‍ നാട്ടില്‍ യഥേഷ്ടം വിലസുകയാണെന്നും പൊലീസിനെ വിളിച്ച്‌ പ്രതികളെ കാണിച്ചു കൊടുത്താലും അറസ്റ്റ്‌ ചെയ്യുന്നില്ലെന്നു അവര്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY