എം ജി റോഡില്‍ മെക്കാഡം ടാറിംഗ്‌; നിര്‍മ്മാണം തുടങ്ങി

0
29


കാസര്‍കോട്‌: കാസര്‍കോട്‌ എം ജി റോഡില്‍ മെക്കാഡം ടാറിംഗ്‌ പണി ആരംഭിച്ചു. ചന്ദ്രഗിരി ജംഗ്‌ഷന്‍ മുതല്‍ ട്രാഫിക്‌ സര്‍ക്കിള്‍ വരെ 1.10 കോടി രൂപ ചെലവിലാണ്‌ റോഡ്‌ നിര്‍മ്മിക്കുന്നത്‌. ഗതാഗത തടസ്സവും മറ്റും കണക്കിലെടുത്ത്‌ രാത്രി കാലത്താണ്‌ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്‌.
എം ജി റോഡില്‍ വര്‍ഷം തോറും അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ തകര്‍ന്ന്‌ യാത്ര ദുരിതമാകുന്നതു കണക്കിലെടുത്താണ്‌ മെക്കാഡം ടാറിംഗ്‌ നടത്താന്‍ തീരുമാനിച്ചത്‌. റോഡില്‍ 1,200 മീറ്റര്‍ നീളത്തില്‍ ഇപ്പോളത്തെ റോഡ്‌ പൂര്‍ണ്ണമായും കുഴിച്ചെടുത്തു നീക്കിയാണ്‌ മെക്കാഡം ടാറിംഗ്‌ നടത്തുന്നത്‌. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ മുന്‍ കൈയെടുത്തു നടത്തിയ ശ്രമത്തിന്റെ ഫലമായാണ്‌ മെക്കാഡം ടാറിംഗിനു ഫണ്ട്‌ അനുവദിച്ചത്‌.
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നു രണ്ടു കോടി രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള ഓവുചാലുകളും സ്ലാബുകളും സ്ഥാ പിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്‌. ഇതിനായി സര്‍ക്കാരിലേയ്‌ക്ക്‌ എഴുതിയിട്ടുണ്ടെന്നു പൊതു മരാമത്ത്‌ അസി. എക്‌സിക്യൂട്ടീവ്‌ എ ഞ്ചിനീയര്‍ ദയാനന്ദ പറഞ്ഞു.

NO COMMENTS

LEAVE A REPLY