ജില്ലാ കളക്‌ടര്‍ നേരിട്ട്‌ മണല്‍ വേട്ടയ്‌ക്കിറങ്ങി; വാഹനങ്ങളുമായി 3 പേര്‍ പിടിയില്‍

0
23


കുമ്പള: അനധികൃത മണല്‍ കടത്ത്‌ തടയാന്‍ ജില്ലാ കളക്‌ടര്‍ നേരിട്ട്‌ രംഗത്തിറങ്ങി. രണ്ടു ടിപ്പര്‍ ലോറികളും എസ്‌കോര്‍ട്ടുപോയ ബൈക്കും കാറുമായി മൂന്നു പേര്‍ പിടിയില്‍.
കുമ്പളയിലും പരിസരങ്ങളിലും രാത്രി കാലങ്ങളില്‍ വന്‍ തോതില്‍ മണല്‍ കടത്തു നടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ്‌ ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്ത്‌ ബാബു നേരിട്ട്‌ മണല്‍ വേട്ടയ്‌ക്ക്‌ എത്തിയത്‌. എ ഡി എം എന്‍ ദേവീദാസും തഹസില്‍ദാറും കലക്‌ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.കുമ്പള, ഉളുവാര്‍, സീതാംഗോളി നായ്‌ക്കാപ്പ്‌ ഭാഗങ്ങളിലാണ്‌ കലക്‌ടറും സംഘവും പരിശോധന നടത്തിയത്‌. മണല്‍ കടത്തിയ രണ്ടു ടിപ്പര്‍ ലോറികളും ഇവയ്‌ക്കു എസ്‌കോര്‍ട്ടു പോയ കാറും ബൈക്കും സംഘം കസ്റ്റഡിയിലെടുത്തു. വാഹനങ്ങളില്‍ ഉണ്ടായിരുന്ന കളത്തൂരിലെ ഷാഹുല്‍ ഹമീദ്‌ (35), കിദൂരിലെ മുഹമ്മദ്‌ ഫാറൂഖ്‌ (31), ഇച്ചിലംപാടിയിലെ സക്കറിയ (27) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ കുമ്പള പൊലീസിനു കൈമാറി. ജില്ലാ കളക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു പൊലീസ്‌ പറഞ്ഞു.അതേ സമയം സബ്‌കളക്‌ടറുടെ നേതൃത്വത്തില്‍ കല്യോട്ട്‌ നടന്ന പരിശോധനയില്‍ മണല്‍ കടത്തുകയായിരുന്ന 3 ടിപ്പറുകളും ഒരു ജെ സി ബിയും പിടികൂടി. ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസും പരിശോധനയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY