സഹകരണ വാരാഘോഷം: ജില്ലയിലെങ്ങും പതാകദിനാചരണം

0
23


കാസര്‍കോട്‌: 65-ാംഅഖിലേന്ത്യാസഹകരണവാരാഘോഷംസംസ്ഥാനതലഉദ്‌ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെങ്ങും പതാകദിനം ആചരിച്ചു. കാസര്‍കോട്‌ സഹകരണ ഭവനില്‍ പതാകഉയര്‍ത്തി സി.എച്ച്‌.കുഞ്ഞമ്പു ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജില്ലാസഹകരണ ബാങ്ക്‌ മുന്‍ വൈസ്‌പ്രസിഡന്റ്‌ ബാലകൃഷ്‌ണ വോര്‍ക്കുഡ്‌ലു, സഹകരണസംഘംജോയിന്റ്‌രജിസ്‌ട്രാര്‍ മുഹമ്മദ്‌ നൗഷാദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.പതാക ദിനത്തിന്റെ ഭാഗമായിജില്ലാസഹകരണ ബാങ്ക്‌ശാഖകള്‍, പ്രാഥമികസര്‍വ്വീസ്‌സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സഹകരണസ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി. ജില്ലാസഹകരണ ബാങ്ക്‌ഹെഡാഫീസില്‍അഡ്‌മിനിസ്‌ട്രേറ്റര്‍വി മുഹമ്മദ്‌ നൗഷാദ്‌ പതാകഉയര്‍ത്തി. ജില്ലാസഹകരണ ബാങ്ക്‌ ജനറല്‍മാനേജര്‍ എ അനില്‍കുമാര്‍ സംസാരിച്ചു.
സ്വാഗത ഗാനത്തിന്റെ ഓഡിയോ സിഎച്ച്‌ കുഞ്ഞമ്പു പ്രകാശനം ചെയ്‌തു. ജില്ലാസഹകരണ ബാങ്ക്‌ മുന്‍ വൈസ്‌പ്രസിഡന്റ്‌ ബാലകൃഷ്‌ണ വോര്‍കൂഡ്‌ലു ഏറ്റുവാങ്ങി. ജില്ലാസഹകരണ ബാങ്ക്‌കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ജില്ലാസഹകരണ ബാങ്ക്‌ മുന്‍ പ്രസിഡന്റ്‌എംവി കോമന്‍ നമ്പ്യാര്‍, സഹകരണ സംഘം ജോയിന്റ്‌രജിസ്‌ട്രാര്‍ ജനറല്‍വി മുഹമ്മദ്‌ നൗഷാദ്‌, കെ പി ജാന്‍സി, സുമാകുമാരി അമ്മ, ജില്ലാ സഹകരണ ബാങ്ക്‌ ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY