പച്ചക്കറി കൃഷി പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നടത്തി

0
17


പെരിയാട്ടടുക്കം: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം പനയാലില്‍ കളക്ടര്‍ ഡോ. ഡി സജിത്ത്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. പനയാല്‍ ബാങ്ക്‌ പ്രസിഡന്റ്‌ എം കരുണാകരന്‍ ആധ്യക്ഷം വഹിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ പച്ചക്കറി നടീല്‍ വസ്‌തുക്കളുടെ വിതരണം ജോയിന്റ്‌ രജിസ്റ്റാര്‍ മുഹമ്മദ്‌ നൗഷാദ്‌ നിര്‍വഹിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഗൗരി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇന്ദിര, കെ പി ജാന്‍സി, കെ മുരളീധരന്‍, വി ചന്ദ്രന്‍, കെ വേണുഗോപാലന്‍, ടി മുഹമ്മദ്‌കുഞ്ഞി, പി ലക്ഷ്‌മി, എ വിനോദ്‌കുമാര്‍, എപിഎം ഷാഫി, കുന്നൂച്ചി കുഞ്ഞിരാമന്‍, എ എം അബ്ദുള്ള, പി പത്മിനി, കെ വി ഭാസ്‌കരന്‍, വി വി സുകുമാരന്‍ സംസാരിച്ചു

NO COMMENTS

LEAVE A REPLY